Peermedu Agri Development Bank ldt No. I.273
Connect with Us :
peermadeagribank@gmail.com
Quick Enquiry

About Us

Home About About Us
Peermedu Agri Development Bank ldt No. I.273
ശ്രീ പി ഓ തോമസ് , പള്ളിക്കുന്നേൽ , ചുഴിപ്പ് , പെരുവന്താനം  അവർകൾ  ചീഫ് പ്രൊമോട്ടർ ആയി 29-04-1991 
ഇത് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് I273 രജിസ്റ്റർ ചെയ്തു. 24-06-1991ഇൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.
1991 ഇത് ബാങ്ക് രജിസ്റ്റർ ചെയ്തെങ്കിലും 1999 വരെ വായ്‌പാവിതരണം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. മലനാട് സഹകരണ 
കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവർത്തന പരിധി ആയിരുന്നു പീരുമേട് താലൂക്കിനും . ആയതിനാൽ ഉണ്ടായ തർക്കം 
പരിഹരിക്കാൻ നീണ്ട  വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.
 25-09-1999 ഇൽ മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കും 
തമ്മിൽ സംസ്ഥാന  സഹകരണ കാർഷിക ഗ്രാമവികസന അധികാരികളുടെയും ഇടുക്കി JR എന്നിവരുടെയും സാന്നിധ്യത്തിൽ നടന്ന 
ചർച്ചയിൽ ഉണ്ടായ ധാരണയുടെയും അടിസ്ഥാനത്തിൽ തർക്കങ്ങൾ പരിഹരിച്ച് പീരുമേട് താലൂക്ക് സഹകരണ കാർഷിക ഗ്രാമ 
വികസന ബാങ്ക് പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചു.
 
 മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും അംഗങ്ങളേയോ വായ്‌പാ ബാക്കി നിൽപ്പൂ പീരുമേട് ബാങ്കിലേക്ക് 
മാറ്റാതെ , മലനാട് ബാങ്കിന്റെ പീരുമേട് താലൂക്കിൽ നിൽക്കുന്ന വായ്‌പകൾ ആ ബാങ്ക് തന്നെ പിരിച്ചെടുക്കാനും പീരുമേട് 
താലൂക്കിൽ പുതിയ വായ്‌പകൾ പീരുമേട് ബാങ്ക് മാത്രം നൽകാനും തീരുമാനിച്ചു. മലനാട് ബാങ്കിൽ മാനേജർ ആയി ജോലി 
നോക്കിയിരുന്ന ശ്രീ എം കെ ജോർജിനെ സെക്രട്ടറി ആയും ശ്രീമതി വി എൻ ജാൻസി (ടൈപ്പിസ്റ്റ് ) യെയും ശ്രീ ടി എൻ 
മനോജിനെ (പ്യുൺ ) യും പീരുമേട് ബാങ്കിന്റെ സെർവിസിൽ പ്രവേശിപ്പിച്ചുകൊണ്ട് ബാങ്ക് പ്രവർത്തനം ആരംഭിച്ചു.
ബാങ്കിന്റെ പ്രവർത്തനാരംഭം 
12-10-1999 ഇൽ  പാമ്പനാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മലനാട് സഹകരണ കാർഷിക ഗ്രാമ വികസന 
ബാങ്കിന്റെ പ്രസിഡന്റ് ശ്രീ കെ പി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് സംസ്ഥാന സഹകരണ കാർഷിക 
ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ കെ ശിവദാസൻ നായർ ഉദഘാടനം ചെയ്തു.
 
ആദ്യ ഓഫീസ് 
കുട്ടിക്കാനം ജംക്ഷനിൽ ശ്രീ ജോസഫ് കള്ളിവയലിയുടെ കെട്ടിടത്തിൽ 13-10-1999 മുതൽ പ്രവർത്തനം ആരോപിച്ചു.
ആദ്യകാല വായ്‌പാ വിതരണം 
25-11-1999 ഇൽ ബാങ്കിന്റെ 551 )o നമ്പർ അംഗം ശ്രീ വിനോദകുമാറിന് ആദ്യ വായ്‌പ നൽകിക്കൊണ്ട് വായ്‌പാ വിതരണ 
ഉദഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ പി ഡി തോമസ് നിർവഹിച്ചു.

ബാങ്കിന്റെ പ്രവർത്തനം ഏലപ്പാറയിലേക്ക് 
അംഗങ്ങളുടെ കൂടുതൽ സൗകര്യവും മറ്റു ബാങ്കുകളുടെ സാമീപ്യവും കണക്കിലെടുത്തു 09/10/2000 മുതൽ ഏലപ്പാറയിലുള്ള ലിറ്റിൽ 
ഫ്‌ളവർ ഹോമിയോ ആശുപത്രി ഉടമ ഡോ വി ടി ജേക്കബിന്റെ കെട്ടിടത്തിൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.

മലനാട് ബാങ്കിൽ നിന്നും വായ്‌പാ ബാക്കിനിൽപും അംഗങ്ങളും ജീവനക്കാരും വരുന്നു.
പീരുമേട് താലൂക്കിൽ മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്  നൽകിയിരുന്ന വായ്‌പകലും പീരുമേട് ഏരിയയിലെ 
അംഗങ്ങളേയും പീരുമേട് ബാങ്കിലേക്ക് മാറ്റണമെന്ന നിർദ്ദേശം ഉയർന്നു വരികയും 04/09/2002 ഇൽ  തിരുവനന്തപുരത്തു 
ബഹു: സഹകരണ സംഘം രജിസ്ട്രാറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സഹകരണ കാർഷിക ഗ്രാമവികസന 
ബാങ്കിന്റെ മേൽനോട്ടത്തിൽ ഇരു ബാങ്കുകളും ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്കിൽ ഉള്ള മലനാട് ബാങ്കിന്റെ 
വായ്‌പാ ബാക്കി നില്പുകളും , അംഗങ്ങളെയും അവരുടെ ഓഹരിത്തുകയെയും 3 ജീവനക്കാരെയും പീരുമേട് ബാങ്കിലേക്ക് മാറ്റുവാൻ 
തീരുമാനമായി.16/09/2002 ഇൽ  മലനാട് ബാങ്കിലെ 3253 അംഗങ്ങളെയും 29.15 ലക്ഷം രൂപായുടെ ഓഹരി മൂലധനവും 
368.65 ലക്ഷം രൂപയുടെ വായ്‌പാ ബാക്കി നിൽപ്പും മലനാട് ബാങ്കിൽ സീനിയർ സൂപ്പർവൈസറായി ജോലി ചെയ്തുകൊണ്ടിരുന്ന 
ശ്രീ സെബാസ്റ്റ്യൻ തോണിക്കാരായും സീനിയർ ക്ളാർക്കുമാരായിരുന്ന ശ്രീ കെ ആർ മോഹൻ നായരെയും ജൂനിയർ ക്ളാർക്കായിരുന്ന 
കെ എസ് രാധാകൃഷ്ണനെയും പീരുമേട് ബാങ്കിലേക്ക് മാറ്റി.

ബാങ്ക് കംപ്യൂട്ടറൈസേഷൻ 
2003 ജനുവരിയിൽ ബാങ്ക് കംപ്യൂട്ടറൈസേഷൻ  ആരംഭിച്ചു. ശ്രീ ബിനീഷ് ചന്ദ്, നൈസ് സിസ്റ്റംസ് ചേർത്തല എന്നയാൾ 
കംപ്യൂട്ടറൈസേഷൻ  ജോലികൾ നിർവഹിച്ചു.
കുമളിയിൽ സബ് ഓഫീസ് 
കുമളി വണ്ടിപ്പെരിയാർ പ്രദേശങ്ങൾ പ്രവർത്തന പരിധിയായി 25-09-2003 ഇൽ കുമളി സബ് ഓഫീസ് പ്രവർത്തനം 
ആരംഭിച്ചു. ബഹു: സഹകരണ സംഘം റെജിട്രാറുടെ ഉത്തരവ് പ്രകാരം സബ് ഓഫീസ് ബ്രാഞ്ചായി ഉയർത്തി.

മുണ്ടക്കയം ഈസ്റ്റ് സബ് ഓഫീസ് 
പെരുവന്താനം കൊക്കയാർ പഞ്ചായത്ത് പ്രദേശങ്ങൾ പ്രവർത്തന പരിധിയായി . 14 -11 -2007 മുതൽ 35 )o മൈലിൽ 
മുണ്ടക്കയം ഈസ്റ് സബ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബഹു സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം 
സബ് ഓഫീസ് ബ്രാഞ്ചായി ഉയർത്തി.

ഏലപ്പാറയിൽ സ്വന്തമായി സ്ഥലം 
2005 ഇൽ ഏലപ്പാറയിൽ 8 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി.

ഓഫീസ് മന്ദിര ശിലാസ്ഥാപനം 
15-05-2008 ഇൽ ബാങ്ക് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് ആന്റപ്പൻ എൻ ജേക്കബ് നിർവഹിച്ചു 

ഹെഡ് ഓഫിസ് ഉദഘാടനം 
28-05-2010 ഇൽ സഹകരണ വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ ഓഫിസിന്റെ ഉദഘാടനം നിർവഹിച്ചു.